10:06am 09 November 2026
NEWS
പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു
23/07/2026  07:19 PM IST
NILA
പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു

ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 19 കിലോ നിരോധിത പ്ലാസ്റ്റിക്കുകളും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു. അലക്ഷ്യമായി മാലിന്യങ്ങൾ ഒഴുക്കി വിടുന്ന   മത്സ്യ വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കാലപ്പഴക്കം ചെന്നതും കാലാവധി കഴിഞ്ഞിട്ടും പാക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്താൻ വെച്ചിരുന്നവയുമാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവയിൽ നിന്നാണ് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്നതിനുള്ള നിയമ നടപടികളും സ്വീകരിച്ചു. നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img